പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 346 – മത് സ്നേഹഭവനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് വൈസ്മെന്‍ ക്ലബ്ബിന്റെ സഹായത്താൽ ഓതറ പാറക്കൽ ചെരുവിൽ എൽസി ചാക്കോക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ക്ലബ്ബിന്റെ അംഗങ്ങളായ രാജൻ എബ്രഹാമും ആൻ എബ്രഹാമും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന തകർന്നുവീഴാറായ ഒരു പഴയ വീട്ടിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു എൽസിയും ഭർത്താവും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇവർ നാലുപേരും വിവിധ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്നതുമൂലം സ്വന്തമായി ഒരു വീട് പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി വൈസ്മെൻ ക്ലബ്ബ് നൽകിയ ആറ് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 700 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാലി ജോൺ, വാർഡ് മെമ്പർ ബിന്ദു കുഞ്ഞുമോൻ, പ്രോജക്ട് കോർഡിനേറ്റർ കെ പി ജയലാൽ, സന്തോഷ് കോരസൺ, റീന മാത്യു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1