ഡോ.എം.എസ്.സുനിലിന്റെ 380-മത് സ്നേഹഭവനം സുനിലിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിര്‍ദ്ദന  കുടുംബങ്ങള്‍ക്ക് നിർമ്മിച്ചു നൽകുന്ന 380 മത് സ്നേഹഭവനം വര്‍ക്കല ചെറുന്നിയൂർ ശിവനന്ദവരം ഭവനത്തിൽ ബ്ലഡ് കാൻസർ ബാധിതനായ സുനിൽ കുമാറിനും കുടുംബത്തിനുമായി നല്‍കി. പുന്നൂസ് തച്ചേട്ട് – പ്രതിഭാ തച്ചേട്ട് ദമ്പതികളുടെ സഹായത്താല്‍ നിര്‍മ്മിച്ച വീട് ഇവരുടെ മകളുടെ ജന്മ ദിനത്തില്‍ കുടുംബത്തിന് സമ്മാനമായി നല്‍കുകയായിരുന്നു. പ്രതിഭയുടെ സഹോദരൻ ദീപക് സിറിയക് പീറ്റർ വീടിന്റെ താക്കോൽദാനം നിര്‍വ്വഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ രോഗബാധിതനായ സുനിൽ കുമാർ ഭാര്യയോടും രണ്ട് പെൺകുഞ്ഞുങ്ങളോടും ഒപ്പം കഴിയുകയായിരുന്നു.

തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിൽ കഴിയുന്ന സുനിൽ കുമാർ നാട്ടുകാരുടെ കാരുണ്യത്താൽ ആണ് ചികിത്സ ചിലവിനുള്ള പണം കണ്ടെത്തുന്നത്. പെൺ മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവുകളും ചികിത്സാ ചിലവുകളുമായി ബുദ്ധിമുട്ടിയിരുന്ന സുനിൽ കുമാറിന്റെ  അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചര്‍ ഇവർക്കായി പ്രതിഭാ പുന്നൂസ് നൽകിയ തുക ഉപയോഗിച്ച് മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സനിൽ കുമാർ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, സിയാര ചെറുബിം, രത്നകുമാർ, റോബിൻ, കൃഷ്ണൻ, ശിവരാജൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...