പൊൻകുന്നം : പത്തനംതിട്ട പാർലമെന്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച്ച കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. രാവിലെ മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആരാധനാലയങ്ങൾ, വ്യക്തികൾ, കുറുങ്കണ്ണിയിലെ റബ്ബർ ഉൽപാദക സംഘത്തിൻ്റെ വിജ്ഞാന പരിപാലന കേന്ദ്രം, തമ്പലക്കാട് മാനവോദയം പകൽ വീട്, നല്ല ഇടയൻ ആശ്രമം, അസീസി ഭവനം, സെൻ്റ് മേരീസ് റബ്ബേഴ്സിൻ്റെ പായ്ക്കിംഗ് യൂണിറ്റ് തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തി. വിഴിയ്ക്കത്തോട് ഹോം ഗ്രോണിൽ തൊഴിലാളികളുമായി സംവദിച്ചു. ഈ എസ് ഐ ആശുപത്രി കാഞ്ഞിരപ്പള്ളി മേഖലയിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒപ്പം ഉണ്ടാകുമെന്ന് ഡോ. തോമസ് ഐസക് ഉറപ്പ് നൽകി. തുടർന്ന് ഉച്ചയ്ക്ക് ശേഷം വാഴൂർ നെടുംകുന്നം പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. വാഴുർ പഞ്ചായത്തിലെ പുളിക്കൽ കവല നോവലിറ്റി ക്ലബ്ബ് അങ്കണത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ചെങ്കലപ്പള്ളി എയ്ഞ്ചൽ വില്ലേജിൽ സന്ദർശനം നടത്തി. തുടർന്ന് നെടുംകുന്നം പഞ്ചായത്തിലെ വിവിധയിടങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷം കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ ഡോ. എൻ ജയരാജ് കെ.ജെ തോമസ് കെ എം രാധാകൃഷ്ണൻ ഗിരീഷ് എസ് നായർ, ഷെമീം അഹമ്മദ് വിജിലാൽ വാവച്ചൻ വാഴൂർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.