Saturday, May 18, 2024 3:15 am

ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് ; ഭൗ​തി​ക​ശ​രീ​രം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു ​തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ന്‍ സ​ഭാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്റെ ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് തി​രു​വ​ല്ല എ​സ്‌എ​സി കു​ന്നി​ലെ സെ​ന്റ് തോ​മ​സ് മാര്‍ത്തോ​മ്മാ പ​ള്ളി​യോ​ടു ചേ​ര്‍​ന്ന പ്ര​ത്യേ​ക ക​ബ​റി​ട​ത്തി​ല്‍ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാലിച്ചായിരിക്കും ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ.

പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വെച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചെ​ത്തി അന്തിമോപചാ​രം അ​ര്‍​പ്പി​ക്കാം. ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി രാ​വി​ലെ ത​ന്നെ തി​രു​വ​ല്ല​യി​ലെ​ത്തി മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ശേ​ഷം ക്രമീകര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.

ഇ​ന്നു പു​ല​ര്‍​ച്ചെ 1.15ന് ​കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ചെ​യ്ത​ത്. പ്രായാ​ധി​ക്യ​ത്തേതു​ട​ര്‍​ന്ന് ഏ​റെ​ക്കാ​ല​മാ​യി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ശാ​രീ​രി​ക​ ക്ഷീ​ണം വ​ര്‍​ധി​ച്ച​തി​നേതു​ട​ര്‍​ന്ന് തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കു​മ്പനാ​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​ത്.

രാ​ത്രി​യോ​ടെ രോ​ഗ​നി​ല വ​ഷ​ളാ​യി. 11.30 ഓ​ടെ മാ​ര്‍​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യോ​ഡോ​ഷ്യ​സ് മാര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തൈ​ലാ​ഭി​ഷേ​ക ശു​ശ്രൂ​ഷ ന​ട​ന്നു. തോ​മ​സ് മ​ര്‍ തിമോത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ​യും സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഭൗ​തി​ക​ശ​രീ​രം സ്ഥാ​ന​വ​സ്ത്ര​ങ്ങ​ള​ണി​യി​ച്ച്‌ ക​സേ​ര​യി​ല്‍ ഇരുത്തി സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തീ​നോ​ടു ചേ​ര്‍​ന്ന ഡോ.​അ​ല​ക്‌​സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ ഹാളിലെ​ത്തി​ച്ചു.

മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ 7.30ന് ​ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നാം​ഘ​ട്ടം നടത്തി. മാ​ര്‍​ത്തോ​മ്മ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്റെ  ദേ​ഹ​വിയോഗം അ​റി​ഞ്ഞ് വി​വി​ധ സ​ഭാ പി​താ​ക്ക​ന്മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും തി​രു​വ​ല്ല​യി​ലേ​ക്ക് പ്ര​വ​ഹി​ച്ചു. ആന്റോ  ആ​ന്റണി എം​പി, നി​യു​ക്ത എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, വീ​ണാ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ തി​രു​വ​ല്ല​യി​ലും കു​മ്പ​നാ​ട്ടു​മാ​യി എ​ത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...