തിരുവല്ല: ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ആശുപത്രി വിട്ടു. വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് സ്‌നേഹവും നന്ദിയും അറിയിക്കുന്നതായി സഭ സെക്രട്ടറി റവ. കെ.ജി.ജോസഫ് അറിയിച്ചു.
മുമ്പ് അദ്ദേഹം വിശ്രമജീവിതത്തിലായിരുന്ന കുമ്പനാട്ടെ ഫെലോഷിപ്പ് മിഷന്‍ ഹോസ്പിറ്റലിലേക്കാണ് വലിയ മെത്രാപ്പൊലീത്തയെ കൊണ്ടുപോയത്. ആശുപത്രിയിലാണ് വലിയ മെത്രാപ്പൊലീത്ത 103 വയസ്സ് പൂര്‍ത്തിയാക്കിയത്. പിറന്നാളിനോട് അനുബന്ധിച്ച് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നടന്ന സ്‌തോത്ര പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയാണ് കാര്‍മികത്വം വഹിച്ചത്.