സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽ നിന്നും യാതൊരു തുകയും ആശുപത്രി ഈടാക്കുന്നില്ലെന്നും ഹെൽത്ത് ഏജൻസി വ്യക്തമാക്കി. 2022 നവംബർ 1 മുതൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സേവനം ലഭ്യമായി വരികയാണ്. പദ്ധതി നിലച്ചുവെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. പിന്നാലെ പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും വ്യാജമാണെന്നും വ്യക്തമാക്കി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രംഗത്തെത്തി. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണത്തിലൂടെയാണ് ചികിത്സ സഹായം ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...