അരുണാചലിൽ ഇന്ത്യൻ സൈനികരുടെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സംഭവം. ജൂലൈ അവസാനവാരത്തോടെ ഇരുരാജ്യങ്ങളുടേയും പട്രോളിങ് സംഘങ്ങൾ തർക്കപ്രദേശത്ത് നേർക്കുനേർ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അരുണാചൽ പ്രദേശിലെ പിപിഎ (People’s Party of Arunachal) ഫാക്ട് ഫൈൻഡിങ് കമ്മിറ്റി നടത്തിയ പരിശോധനകൾക്ക് ശേഷം അരുണാചൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സംഘം പട്രോളിങ് നടത്തിയിരുന്ന മേഖലകളൊക്കെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കൈയടിക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലകൾ ചൈനയുടെ കൈയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടുകളെ മേയ്ക്കാൻ ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഈ ഭാഗത്തേക്ക് പോയിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ചൈനീസ് പട്ടാളമാണ് ഈ ഭാഗത്ത് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 25ന് ഇന്ത്യൻ സേനയും ചൈനീസ് പിഎൽഎയും നേർക്കുനേർ വന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല, മുഖാമുഖം എത്തി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...