കല്യാണമല്ല കാരുണ്യമാണ് മുഖ്യം… വരന്റെ കൈപിടിച്ച് നിക്കാഹിന് നില്‍ക്കേണ്ട ഷിഫ കല്യാണം മാറ്റിവെച്ച് കൊറോണ രോഗികളെ ചികിത്സിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാരശ്ശേരി : വരന്റെ കൈപിടിച്ച് നിക്കാഹിന് നില്‍ക്കേണ്ട ഷിഫ കല്യാണം മാറ്റിവെച്ച് കൊറോണ രോഗികളെ ചികിത്സിക്കുന്നു. ആടയാഭരണങ്ങളും അണിഞ്ഞ് വരന്റെ കൈപിടിച്ച്‌ സ്റ്റേജില്‍ നില്‍ക്കേണ്ട ഡോ. ഷിഫ എം മുഹമ്മദ് ഇപ്പോള്‍ സ്‌റ്റെതസ്‌കോപ്പും മുറുകെ പിടിച്ച്‌ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കര്‍മനിരതയാണ്. ഷിഫയുടെ വിവാഹം നിശ്ചയിച്ച്‌ എല്ലാ തയ്യാറെടുപ്പുകളും നടത്തി വരുമ്പോഴായിരുന്നു കൊറോണ വൈറസ് വ്യാപനം. ഇതോടെ ഇപ്പോള്‍ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു.

മകളുടെ മഹാമനസ്‌കത മനസ്സിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും ചെയ്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെയ്ക്കുകയും ചെയ്തു. നവവധുവാകേണ്ട ഡോ. ഷിഫ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്.

എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം ഹമ്മദിന്റെയും  സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ. വലിയപൊയില്‍ സാലിബ് ഖാന്‍റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദുമായുള്ള വിവാഹം മാര്‍ച്ച്‌ 29ന് ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്ക ത്തും തയ്യാറാക്കി, ഒരുക്കങ്ങളും നടത്തി. അതിനിടയിലാ ണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തര സാഹചര്യത്തിലേക്ക് നാട് മാറിയതും. ശേഷം തന്റെ ചുമതലകളിലേയ്ക്ക് കടക്കുകയായിരുന്നു ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....