ന്യൂഡൽഹി : ഡോ. സുബ്ബയ്യ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴുപേരുൾപ്പെടെ 9 പേരെ വെറുതെവിട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. നാലാഴ്ചക്കകം മറുപടി നൽകാൻ ബന്ധപ്പെട്ടവർക്ക് കോടതി നോട്ടീസ് അയച്ചു. കന്യാകുമാരി ജില്ലയിലെ സ്വത്ത് തർക്കത്തെ തുടർന്നാണ് ചെന്നൈ രാജ അണ്ണാമലൈപുരത്ത് താമസിച്ചിരുന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.സുബ്ബയ്യ 2013ൽ വെട്ടേറ്റ് മരണപ്പെട്ടത്. കേസിൽ 7 പേർക്ക് ചെന്നൈ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. സുബ്ബയ്യയുടെ ബന്ധുവും പബ്ലിക് സ്കൂൾ അധ്യാപകനുമായ പൊന്നുസാമി, മക്കളായ അഭിഭാഷകൻ ബേസിൽ, എഞ്ചിനീയർ ബോറിസ്, വില്യം, ഡോ. ജെയിംസ് സതീഷ്കുമാർ, എഞ്ചിനീയർ മുരുകൻ, സെൽവപ്രകാശ് എന്നിവർക്ക് 2021 ഓഗസ്റ്റിലാണ് ചെന്നൈ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു ജീവപര്യന്തം തടവ് വിധിച്ചത്. ഈ കേസിൽ വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതികൾ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ച് കഴിഞ്ഞ ജൂണിൽ കേസിൽ ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെവിട്ട് ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ഡോ.സുബ്ബയ്യയുടെ ഭാര്യ ശാന്തി സുബ്ബയ്യയും തമിഴ്‌നാട് സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1