പത്തനംതിട്ട സ്വദേശിനി ഡോക്ടർ വഹീദാ റഹ്മാന് മൂന്നാമതും സംസ്ഥാന അവാർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ഈ വർഷത്തെ മികച്ച ഡോക്ടർ ആയി പത്തനംതിട്ട സ്വദേശിനി ഡോ.വഹിദാ റഹ്‌മാനെ തെരഞ്ഞെടുത്തു. ആയുർവേദത്തിലൂടെ സമൂഹത്തിനും പൊതുജനങ്ങൾക്കും നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാനതലത്തിലുള്ള ഈ അവാർഡ്. പത്തനംതിട്ട നഗരസഭയിൽ അഴൂരിലുള്ള ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ഡോ.വഹിദാ റഹ്‌മാന്‍. ആയുർവേദ ചികിത്സയിലൂടെ രണ്ടായിരത്തി എണ്ണൂറോളം കുഞ്ഞുങ്ങൾക്ക് ജന്മമേകൻ ഡോക്ടർ വഹീദക്ക് കഴിഞ്ഞു.

2015 ലെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള ‘ഭിഷക് പ്രതിഭ’ അവാർഡും 2017 ല്‍ കേരളത്തിലെ മികച്ച ഗവൺമെന്റ് ഡോക്ടർക്കുള്ള “ചരക” അവാർഡും ഡോക്ടർ വഹീദാ റഹ്മാൻ കരസ്ഥമാക്കി. ഈ മാസം 28 ന് കൊല്ലം സി.പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അസോസിയേഷന്റെ 10-ാമത് സംസ്ഥാന സമ്മേളനത്തിൽ വെച്ച് അവാർഡ് നല്കും. IHRD അടൂർ എഞ്ചിനിയറിങ്ങ് കോളേജ് ഉദ്യോഗസ്ഥൻ അനസ് കെ ആർ ആണ് ഭർത്താവ്. മകൾ ഫാത്വിമ ആയുർവേദ വിദ്യാർത്ഥിനി ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...