Sunday, July 6, 2025 6:42 pm

സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചു , സ്ത്രിയാണെന്നുള്ള പരിഗണന പോലും കൊടുക്കാതെ കെകെ രമയുടെ കൈ പിടിച്ച് തിരിച്ചു ; വാച്ച് ആൻഡ് വാർഡുകൾക്കെതിരെ ഗുരുതര ആരോപണവുമായി ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിഷേധ ഭൂമിയായി നിയമസഭ. നിയമസഭ മന്ദിരത്തിൽ അസാധാരണ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ പ്രതിപക്ഷത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് വാച്ച് ആൻഡ് വാർഡുകൾ. വനിത എംഎൽഎമാരായ ഉമതോമസ്, കെകെ രമ എന്നിവർക്ക് മർദ്ദനമേറ്റു. വാച്ച് ആൻഡ് വാർഡുകളിൽ ഒരാൾ തന്റെ കൈ പിടിച്ച് തിരിച്ചതായി കെകെ രമ പറഞ്ഞു. ഭരണപക്ഷ എംഎൽഎമാർ തന്നെ ചവിട്ടിയതായി രമയും ആരോപിക്കുന്നു.സ്ത്രീ ആണെന്ന പരിഗണന പോലും നൽകാതെയാണ് അതിക്രൂരമായി ഭരണപക്ഷ അംഗങ്ങളെ വലിച്ചിഴച്ചതെന്ന് ഉമ തോമസും പറഞ്ഞ. തനിക്കെതിരെ പ്രതിഷേധക്കാർ ഇരച്ച് കയറിയില്ലെന്നും എന്നാൽ കെകെ രമ ഉൾപ്പെടെയുള്ള അംഗങ്ങളെ വലിച്ചുകൊണ്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കാനല്ല, സ്പീക്കറോട് പരാതി പറയാനാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും താനും പോയത്. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. സ്പീക്കർ പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിലേക്ക് ഒരു കാരണവുമില്ലാതെ വാച്ച് ആൻഡ് വാർഡുകൾ ബലം പ്രയോഗിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു. ഉപരോധം അവസാനിപ്പിച്ച ശേഷം വിഡി സതീശന്റെ ഓഫീസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

0
തൃശൂർ : ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപമുള്ള...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

0
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി...