ഓപ്പറേഷൻ കമലയ്ക്ക് നേതൃത്വം നൽകിയ വ്യവസായി കോൺ​ഗ്രസിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: 2019ൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺ​ഗ്രസിലേക്ക്. കടലൂർ ഉദയ് ​ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ​ഗൗഡയെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ​പ്രയത്നിക്കുമെന്ന് ​ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കൾ അം​ഗീകരിച്ചെന്നും ശിവകുമാർ പറഞ്ഞു.

ഓപ്പറഷൻ കമലക്ക് നേതൃത്വം നൽകിയ വ്യവസായിയെ പാർട്ടിയിലെടുക്കുന്നത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ശിവകുമാർ പ്രതിരോധിച്ചു. പ്രതിപക്ഷ പാർട്ടിയിലായിരുന്നപ്പോൾ ഉദയ് അവർക്കുവേണ്ടി പലതും ചെയ്തിരിക്കാം. എ മ‍ഞ്ജു, ശ്രീനിവാസ് ​ഗൗഡ, ​ഗുബ്ബി വാസു, ശിവലിം​ഗെ ​ഗൗഡ, മധു ബം​ഗാരപ്പ തുടങ്ങിയ നേതാക്കൾ തിരികെ കോൺ​ഗ്രസിലെത്തി. രാഷ്ട്രീയത്തിൽ പലതരം പ്രേരണകൾ ഉണ്ടാകാമെന്നും അദ്ദേ​ഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഓപ്പറേഷൻ കമല.

കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺ​ഗ്രസ്-ജെഡിഎസ് സഖ്യമായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. എന്നാൽ മന്ത്രിസഭയുടെ മധുവിധു അവസാനിക്കും മുമ്പേ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി പാളയത്തിലെത്തിച്ച് ബിജെപി അധികാരം പിടിച്ചു. ഓപ്പറേഷൻ കമല എന്നാണ് ബിജെപി നീക്കത്തെ വിശേഷിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...