കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും കുടുങ്ങി. പുലർച്ചെ 2 മണിക്ക് പുറപ്പെട്ട വിജിലൻസ് ഓഫീസർ രാവിലെ 6 മണിയോടെയാണ് കോട്ടയത്തെത്തിയത്. തുടർന്ന് ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘രാജ് റീജന്റ്’ ബാറിലും തൊട്ടടുത്തുള്ള കള്ളുഷാപ്പിലുമായിരുന്നു സർപ്രൈസ് പരിശോധന നടന്നത്. ഔദ്യോഗിക സമയക്രമം പാലിക്കാതെ ബാറിലും ഷാപ്പിലും യഥാക്രമം രാവിലെ 8:35-നും 8:45-നും മദ്യം വിളമ്പാൻ തുടങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.

കൂടാതെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് സൂചന.ബാറുകളും കള്ളുഷാപ്പുകളും കൃത്യമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായാൽ സ്ഥാപനങ്ങൾക്കെതിരെ മാത്രമല്ല ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്നും മുൻകൂട്ടി അറിയിപ്പില്ലാതെ സർപ്രൈസ് പരിശോധനകൾ ഉണ്ടാകുമെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയത്ത് മിന്നൽ പരിശോധന നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...