പന്തളത്തെ മാലിന്യമുക്തമാക്കാൻ 7.6 കോടിയുടെ സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് നഗരസഭ

For full experience, Download our mobile application:
Get it on Google Play

പന്തളം: നഗരത്തെ മാലിന്യമുക്തമാക്കാൻ ലോകബാങ്ക് സഹായത്തോടെ സമഗ്ര പദ്ധതി നടപ്പാക്കാൻ നഗരസഭ. ഇതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഗഡുവായി അനുവദിച്ച 76,51,087 രൂപ വിനിയോഗിച്ചാണ് ആദ്യ ഘട്ടം നടപ്പാക്കുക.പദ്ധതി തുകയുടെ 70 ശതമാനം ലോകബാങ്കും 30 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും വഹിക്കും. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.മുട്ടാർ നീർച്ചാലിന്റെ കരയിൽ അടിഞ്ഞുകൂടിയ മാലിന്യം നിർമാർജനം ചെയ്യുന്നതിനു മുന്നോടിയായി എത്ര അളവിൽ മാലിന്യമുണ്ടെന്നു കണ്ടെത്താനുള്ള സർവേ പൂർത്തിയായി.

കുറുന്തോട്ടയം പാലം മുതൽ കെഎസ്ആർടിസി വരെയുള്ള ഭാഗത്തായിരുന്നു സർവേ.ഇവ ശേഖരിച്ചു കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് തയാറാക്കുന്ന താൽക്കാലിക ഷെഡിൽ പ്ലാസ്റ്റിക്, ജൈവ, ചില്ല് മാലിന്യങ്ങൾ വെവ്വേറെ തരംതിരിക്കും. ഇതിന്റെ റിപ്പോർട്ട് ഖരമാലിന്യ പരിപാലന വിഭാഗം അധികൃതർക്ക് കൈമാറും.നീർച്ചാലിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മാലിന്യം നീക്കും. വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. മാലിന്യം സംസ്കരിച്ചു വളമാക്കുന്നതും പ്ലാസ്റ്റിക് പൊടിക്കുന്ന സംവിധാനവും വരും.ഹരിതകർമസേനാംഗങ്ങൾക്ക് ശുചിമുറി, വിശ്രമമുറി അടക്കം പദ്ധതിയിലുണ്ട്. ഈ ജോലികൾ പിന്നീട് തുടങ്ങും. ചന്തയിലെ ജൈവമാലിന്യ സംസ്കരണത്തിനായി ശുചിത്വമിഷന്റെ ധനസഹായത്തോടെയുള്ള തുമ്പൂർമുഴി പദ്ധതിക്കുള്ള സൗകര്യങ്ങൾ പൂർത്തിയാകുന്നു. 4 അറകളുള്ള യൂണിറ്റ് നിർമിച്ചത് 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ്. ഏപ്രിൽ ആദ്യം പ്രവർത്തനം തുടങ്ങുമെന്നു സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...