Tuesday, April 22, 2025 6:21 am

കാര്‍ ഇടിച്ച് വലിച്ചിഴച്ചു യുവതി മരിച്ച സംഭവം : ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസിന് അമിത്ഷായുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കഞ്ജവാലയില്‍ പെണ്‍കുട്ടി മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 20കാരിയെയാണ് കാറിടിച്ച് വീഴ്ത്തിയ ശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ട് പോയത്. കേസിന്‍റെവിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീനിയര്‍ ഓഫീസര്‍ ശാലിനി സിങ്ങിനോട് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉചിതമായ നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവിച്ചത്
ഡല്‍ഹിയെ നടുക്കി പുതുവത്സര ദിനത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. യുവതിയെ കാറില്‍ കിലോമീറ്ററുകള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപതുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നാല് മണിയോടെയാണ് ഡല്‍ഹി സുല്‍ത്താന്‍ പുരിയില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി.

മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗങ്ങളും വികൃതമായിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പലയിടത്തും അന്വേഷണം ഇപ്പോഴും തുടരുകയാണ്. വിഷയത്തിന്‍റെ ആഴം മനസ്സിലാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇക്കാര്യത്തില്‍ സജീവമായിരിക്കുകയാണ്. പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് പറയുന്നത്
ഡല്‍ഹി പോലീസ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തി പ്രസ്താവന ഇറക്കി. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ഇതില്‍ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിന് പുറമെ അമിത് ഖന്ന, കൃഷ്ണ, മനോജ്, മിഥുന്‍ എന്നിവരും കാറില്‍ ഇരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഡിജിറ്റല്‍ തെളിവുകളുടെയും ഒരു ടൈംലൈന്‍ പോലീസ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും കണ്ടെത്താനാകും. 10 മുതല്‍ 12 കിലോമീറ്റര്‍ വരെ പെണ്‍കുട്ടിയുടെ ശരീരം വലിച്ചിഴക്കപ്പെട്ടതായി പോലീസ് പറയുന്നു. തിരിയുന്നതിനിടെ എവിടേയോ മൃതദേഹം റോഡില്‍ വീണു.

മൃതദേഹം കണ്ട നാട്ടുകാരിലൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാല്‍ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സുല്‍ത്താന്‍ പുരി പോലീസ് സ്റ്റേഷനു മുന്നിലാണ് സ്ത്രീകള്‍ അടക്കം പ്രതിഷേധിച്ചത്.

പ്രതിഷേധകര്‍ പോലീസ് വാഹനം തടഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലഫ്റ്റ്‌നന്റ് ഗവര്‍ണറുമായി കെജ്രിവാള്‍ സംസാരിച്ചു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും ദയ കാട്ടരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ നടപടി ഉറപ്പ് നല്‍കി എന്നും കെജ്രിവാള്‍ പറഞ്ഞു. നിലവില്‍ ബിജെപിയുടെ ഏഴ് എംപിമാരെയും കാണാനില്ലെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല

0
വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ...

ഐപിഎൽ ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റൺസിന് തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ്

0
കൊൽക്കത്ത: ഐപിഎല്ലിൽ പ്ലേഓഫിലേക്ക് അടുത്ത് ഗുജറാത്ത് ടൈറ്റൻസ്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത...

റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് കൊടുള്ളിയിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി....

മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അറസ്റ്റിൽ

0
കൊൽക്കത്ത : മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് രണ്ട്...