ഇന്ത്യയില്‍ അനധികൃതമായി തങ്ങിയ 437 വിദേശ പൗരന്മാരെ നാടുകടത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 437 വിദേശ പൗരന്മാരെ നാടുകടത്തി. ഡല്‍ഹി പോലീസാണ് ദ്വാരക മേഖലയില്‍ കഴിഞ്ഞിരുന്ന 437 പേരെ പോയവര്‍ഷം നാടുകടത്തിത്. ദ്വാരകയില്‍ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കെതിരായ നടപടി സ്വീകരിക്കുന്നതിനായി ദ്വാരക ഡിസിപിയുടെ മേല്‍നോട്ടത്തില്‍ എഎടിഎസ്, ആന്റി നാര്‍ക്കോട്ടിക് സെല്‍, ഉത്തം നഗര്‍, ദ്വാരക നോര്‍ത്ത്, മാഹന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിരുന്നു.

നിയമാനുസൃതമായ വിസയില്ലാതെ ഇന്ത്യയില്‍ താമസിച്ചു പോന്നിരുന്ന വിദേശ പൗരന്മാരെ പിടികൂടുകയായിരുന്നു ടീമിന്‍റെ ലക്ഷ്യം. 2022 ല്‍ മൊത്തം 437 വിദേശ പൗരന്മാരെ ഇത്തരത്തില്‍ പിടികൂടി. കൂടാതെ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ 69 നൈജീരിയന്‍ പൗരന്മാരെ പിടികൂടുന്നതിലും ടീം വിജയിച്ചു. സാധുവായ വിസയില്ലാതെയാണ് അവര്‍ ഇന്ത്യയില്‍ താമസിക്കുന്നതെന്നും സംഘം കണ്ടെത്തി. തുടര്‍ന്ന് ഇവരെ നാടുകടത്താന്‍ ഉത്തരവിട്ട എഫ്ആര്‍ആര്‍ഒയ്ക്ക് മുന്നില്‍ ഹാജരാക്കി. പിന്നീട് ഇവരെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കൃത്യമായ പരിശോധന നടത്താതെ വിദേശികള്‍ക്ക് വാടകയ്ക്ക് വീട് നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...