കണ്ണൂര്‍ : ഇന്ന് രാവിലെ 9.00 മണിക്ക് പഴയങ്ങാടി മുതല്‍ പിലാത്തറ വരെ കെ. എസ് ടി പി റോഡില്‍ ദുര്‍ഗന്ധം പരത്തുന്ന മലിന ജലം ഒഴുക്കി കൊണ്ട് ഓടിച്ചു വരികയായിരുന്ന മീന്‍ ലോറി മോട്ടേര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍ കെ വി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹികള്‍ ഇന്‍സ്പെക്ടര്‍മാരായ ഗിജേഷ് ടി, അഭിലാഷ് കെ , പ്രവീണ്‍ കുമാര്‍ കെ വി എന്നിവരുടെ സംഘമായിരുന്നു നടപടി സ്വീകരിച്ചത്.
വാഹനം റോഡ് നികുതി അടക്കാത്തതായും കണ്ടെത്തി പിഴയായി 9750 രൂപ ഇടുകയും വാഹനത്തിലെ മലിന ജലം പയ്യന്നൂര്‍ പെരുമ്ബ മാര്‍ക്കറ്റില്‍ വച്ച് പൂര്‍ണ്ണമായും ഒഴുക്കി കളഞ്ഞ് വാഹനം ശുദ്ധീകരിച്ച് യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ മത്സ്യ കൊഴുപ്പ് കലര്‍ന്ന മലിന ജലം പരസര മലിനീകരണം ഉണ്ടാക്കുന്ന തോടൊപ്പം ഇരു ചക്ര വാഹന യാത്ര ദുഷ്കരമാരക്കയും പലപ്പോഴും ഇരു ചക്ര വാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. റോഡിന്റെ പെട്ടന്നുള്ള നാശത്തിനും ഇത് കാരണമാകാം. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയതു.