മലിന ജലം റോഡില്‍ ഒഴുക്കി കൊണ്ട് പോയ മീന്‍ വണ്ടിക്ക് എതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഇന്ന് രാവിലെ 9.00 മണിക്ക് പഴയങ്ങാടി മുതല്‍ പിലാത്തറ വരെ കെ. എസ് ടി പി റോഡില്‍ ദുര്‍ഗന്ധം പരത്തുന്ന മലിന ജലം ഒഴുക്കി കൊണ്ട് ഓടിച്ചു വരികയായിരുന്ന മീന്‍ ലോറി മോട്ടേര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍ കെ വി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹികള്‍ ഇന്‍സ്പെക്ടര്‍മാരായ ഗിജേഷ് ടി, അഭിലാഷ് കെ , പ്രവീണ്‍ കുമാര്‍ കെ വി എന്നിവരുടെ സംഘമായിരുന്നു നടപടി സ്വീകരിച്ചത്.

വാഹനം റോഡ് നികുതി അടക്കാത്തതായും കണ്ടെത്തി പിഴയായി 9750 രൂപ ഇടുകയും വാഹനത്തിലെ മലിന ജലം പയ്യന്നൂര്‍ പെരുമ്ബ മാര്‍ക്കറ്റില്‍ വച്ച്‌ പൂര്‍ണ്ണമായും ഒഴുക്കി കളഞ്ഞ് വാഹനം ശുദ്ധീകരിച്ച്‌ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ മത്സ്യ കൊഴുപ്പ് കലര്‍ന്ന മലിന ജലം പരസര മലിനീകരണം ഉണ്ടാക്കുന്ന തോടൊപ്പം ഇരു ചക്ര വാഹന യാത്ര ദുഷ്കരമാരക്കയും പലപ്പോഴും ഇരു ചക്ര വാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. റോഡിന്റെ പെട്ടന്നുള്ള നാശത്തിനും ഇത് കാരണമാകാം. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച്‌ തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയതു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...