തൃശൂര്‍: നാടകവണ്ടിക്ക് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ (എ.എം.വി.) ഷീബ. 24000 എന്നത് ചതുരശ്ര സെന്‍റിമീറ്ററിലുള്ള ബോര്‍ഡിന്റെ അളവാണെന്നും ഷീബ മാധ്യമങ്ങളോട് പറഞ്ഞു.
വാഹനങ്ങള്‍ക്ക് മുകളില്‍ ബോര്‍ഡ് വെക്കണമെങ്കില്‍ നിയമപ്രകാരം ഫീസ് അടക്കണം. അതിനുശേഷം മാത്രമേ വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനാകൂ എന്നാണ് അവരോട് പറഞ്ഞത്. താത്കാലികമായി ബോര്‍ഡ് വെക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും പറഞ്ഞു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നയാള്‍ തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. അയാള്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ടായിരുന്നുവെന്നും ഷീബ പറഞ്ഞു.
ഇക്കാര്യം എഴുതിനല്‍കണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ബോര്‍ഡിനെ സംബന്ധിച്ച കാര്യങ്ങള്‍ എഴുതി നല്‍കിയത്. അതിനാലാണ് കൃത്യമായി ബോര്‍ഡിന്റെ അളവ് രേഖപ്പെടുത്തിയത്. 24000 സെന്റിമീറ്റര്‍ സ്‌ക്വയര്‍ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഒരു സെന്റിമീറ്റര്‍ സ്‌ക്വയറിന് 20 പൈസയാണ് ഫീസ് അടക്കേണ്ടത്. അങ്ങനെ 4800 രൂപയാണ് പിഴയായി വരിക. ഈ തുക ആര്‍.ടി. ഓഫീസില്‍ അടച്ചാല്‍ മതിയെന്നും
എ.എം.വി. ഷീബ വ്യക്തമാക്കി.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. പൊതുവേ അഴിമതിക്ക് പേരുകേട്ട മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്നാണ് പലരുടെയും പ്രതികരണം. കൈ അയച്ച് കൈക്കൂലി നല്‍കുന്ന വമ്പന്മാരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അത്താഴപ്പട്ടിണിക്കാരന്റെമേല്‍ കുതിര കയറുവാനാണ് താല്പര്യം.