ആദ്യത്തെ പഞ്ചനക്ഷത്ര ആഡംബര ട്രെയിൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ; അന്തിമ രൂപരേഖ ഔദ്യോഗികമായി പുറത്തിറക്കി സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: മധ്യപൂർവദേശത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ആഡംബര ട്രെയിനായ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിനിന്‍റെ അന്തിമ രൂപരേഖ ഔദ്യോഗികമായി പുറത്തിറക്കി സൗദി അറേബ്യ. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും ആധുനിക പുരോഗതിയും സമന്വയിപ്പിച്ചുകൊണ്ട് മേഖലയിലെ ആഡംബര റെയിൽ യാത്രയെ മെച്ചപ്പെടുത്തുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ ട്രെയിൻ. റിയാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നോർത്തേൺ റെയിൽവേ മേഖലയിലൂടെ സഞ്ചരിക്കും. പതിനാല് ബോഗികളിലായി 34 ആഡംബര സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന ഈ ട്രെയിൻ അതിഥികൾക്ക് വേറിട്ട അനുഭവം നൽകും. ഇറ്റാലിയൻ ഡിസൈൻ കമ്പനിയുമായുള്ള പങ്കാളിത്തത്തിന്‍റെയും സാംസ്കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ഡെവലപ്മെന്റ് അതോറിറ്റീസ് സപ്പോർട്ട് സെന്റർ എന്നിവയുമായുള്ള സഹകരണത്തിന്‍റെയും ഫലമാണ് ട്രെയിൻ രൂപകൽപന. ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്ന സംയോജിത റെയിൽവേ ശൃംഖല വികസിപ്പിക്കാൻ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ സ്വാലിഹ് അൽജാസിർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...