Friday, July 4, 2025 7:50 pm

ഹോട്ടലില്‍ മദ്യം കഴിക്കുന്നത് വിലക്കിയ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഹോട്ടലില്‍ മദ്യം കഴിക്കുന്നത് വിലക്കിയ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു. പെരുമ്പിലാവിലെ അല്‍സാക്കി ഹോട്ടലിന്റെ ഉടമ ഖാലിദ് (60) മകന്‍ റാഷിദ് (35) എന്നിവരെയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8.30നാണ് അഞ്ചുപേര്‍ ചേര്‍ന്ന് അക്രമം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഹോട്ടലിന്‍റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. വിജനമായി കിടന്നിരുന്ന ഈ ഭാ​ഗത്തിരുന്നാണ് യുവാക്കള്‍ മദ്യപിച്ചിരുന്നത്. ഹോട്ടലില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞതോടെ അച്ഛനെ പിടിച്ചു തള്ളിയതായി റാഷിദ് പറഞ്ഞു. തടയാന്‍ ചെന്ന റാഷിദിനെ തള്ളുകയും മര്‍ദിക്കുകയും ചെയ്തു.

കൈയ്ക്ക് പരിക്കേറ്റ റാഷിദിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൂറ്റനാട് ഭാഗത്തു നിന്നെത്തിയവരാണ് ഇവരെന്നും സംശയമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...