Sunday, May 5, 2024 5:27 pm

കൊടുംചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയും ; നട്ടം തിരിഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയിൽ ജനം വലയുന്നു. നാട്ടിലെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളം തേടി പരക്കം പായുകയാണ് ജനം. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെള്ള വിതരണത്തിന് പല പഞ്ചായത്തുകളും കരാര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും പലരും തിരഞ്ഞെടുപ്പ് നേട്ടമായി ഇത് ഉയര്‍ത്തി കാട്ടുമെന്ന ആശങ്കയിലാണ് അധികൃതര്‍. വെള്ളം വിതരണം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നേട്ടമായി ഉയര്‍ത്തി കാട്ടിയാല്‍ പലരും പരാതി നല്‍കുവാന്‍ സാധ്യത ഉണ്ട്. അങ്ങനെ വന്നാല്‍ പെരുമാറ്റച്ചട്ട ലംഘനമാവുമോയെന്നാണ് ആശങ്ക. നാട്ടിലെങ്ങും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയിലാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും മാസങ്ങൾക്കു മുമ്പുതന്നെ വറ്റിയതിനെത്തുടർന്ന് താഴ് വാരങ്ങളിലും തോട്ടരികിലുമുള്ള കിണറുകളിലുമെത്തിയാണ് ആളുകൾ കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ എത്തിച്ചിരുന്ന വെള്ളം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൂടു ക്രമാതീതമായി വർധിച്ചതോടെ വെള്ളം വില കൊടുത്തു വാങ്ങാനും ഇല്ലാത്ത സ്ഥിതിയാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് വന്‍ വില കൊടുത്തു വാങ്ങി വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് സാധാരണക്കാര്‍ക്ക്. എന്നാൽ വേനൽ ഇത്രത്തോളം കടുത്ത് ജനങ്ങളാകെ കുടിവെള്ളത്തിനായി വലയുന്ന സാഹചര്യമുണ്ടായിട്ടും അധികൃതകേന്ദ്രങ്ങൾക്ക് അനക്കമില്ല. താലൂക്കിലെ ഒരു പഞ്ചായത്ത് ഒഴിച്ച് മറ്റൊരിടത്തുപോലും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികളായിട്ടില്ല.

വെച്ചൂച്ചിറയിലാകട്ടെ പെരുന്തേനരുവിയിലെ ജലവിതരണ പദ്ധതിയിൽ വെള്ളമില്ലാത്തതുമൂലം ജനം വലയുകയാണ്. ഇവിടെ കടുത്ത ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതിയായ ജലവിതരണ പദ്ധതികളൊന്നുമില്ലാത്ത നാറാണംമൂഴി കടുത്ത ജലദൗർലഭ്യമനുഭവപ്പെടുന്ന പഞ്ചായത്താണ്. ഇവിടെ പമ്പാനദിയിൽ നീരൊഴുക്ക് നിലച്ചതിനാൽ തീരങ്ങളിലെ കിണറുകൾ പോലും വറ്റിയതിനെത്തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്തുതലത്തിൽ ജലവിതരണത്തിന് ഇവിടെയും നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ഒന്നുമായിട്ടില്ല. പഴവങ്ങാടി പഞ്ചായത്തിലെ ആനത്തടം, കരികുളം, മോതിരവയൽ പ്രദേശങ്ങൾ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. റാന്നി, അങ്ങാടി,പെരുനാട് പഞ്ചായത്തുകളിലും വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

0
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി....

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

0
നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ...