പത്തനംതിട്ട : കേരള കോൺഗ്രസ് (എം) കുമ്പഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ കളിക്കൽപടി, മൈലാടുംപാറ, പനംതോപ്പ് കോളനി, പരുത്തിയാനി, കൂമ്പൻപാറ, മേഖലകളിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കെടിയുസി(എം) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ്, പത്തനംതിട്ട മുൻസിപ്പാലിറ്റി ആരോഗ്യ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വാർഡ് കൗൺസിലർ സുജ അജി, വിനോദ് പരുത്തിയാനിക്കൽ, എം.കെ. സോമസുന്ദരൻ, ബിജിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള പ്രശ്നം ; കേരള കോൺഗ്രസ് (എം) വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
RECENT NEWS
Advertisment