മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. അച്ചൻകോവിലാറിനെയും കല്ലാറിനെയും ആണ് കോന്നിയിലെ ജനങ്ങൾ കുടിവെള്ളത്തിനായി കൂടുതലും ആശ്രയിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തിൽ ഉള്ളവരാണ് കല്ലാറിനെ ആശ്രയിക്കുന്നത്. വേനൽ ആയാൽ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ, തേക്കുതോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ആണ് ശുദ്ധ ജല ക്ഷാമം രൂക്ഷമാകുന്നത്.

ആരുവാപ്പുലം പഞ്ചായത്തിലെ കൊക്കാതോട് മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കോന്നി, പ്രമാടം, അരുവാപ്പുലം, മലയാലപ്പുഴ, കലഞ്ഞൂർ, തണ്ണിത്തോട് തുടങ്ങി കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണിപ്പോൾ. തേക്കുതോട് കുടിവെള്ള പദ്ധതിയും കോന്നി താഴം ശുദ്ധ ജല പദ്ധതിയും സ്ഥിതി ചെയ്യുന്ന കല്ലാറും അച്ഛൻകോവിലാറും വറ്റി വരണ്ട് തുടങ്ങി. മലയോര മേഖലയിൽ താമസിക്കുന്ന ആളുകൾ പണം നൽകി ടാങ്കുകളിൽ ആണ് ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്.

വീടുകളിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുവാൻ ഒരു മാസം ഇത്തരത്തിൽ നല്ലൊരു തുക തന്നെ ജനങ്ങൾക്ക് ചിലവാകും. ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള കുടിവെള്ള വിതരണവും ആരംഭിച്ചിട്ടില്ല. മലയോര മേഖലയിലെ കിണറുകളും വറ്റി തുടങ്ങി. തോടുകളും മറ്റും കുഴിച്ചാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. കൊക്കത്തോട് മേഖലയിൽ അടക്കം ഇതാണ് അവസ്ഥ. വസ്ത്രങ്ങൾ അലക്കുവാൻ ഉൾപ്പെടെ മലയോര മേഖലയിൽ താമസിക്കുന്ന ആളുകൾ കിലോമീറ്ററുകളോളം നടന്ന് പോകേണ്ട അവസ്ഥയാണ് ഇപ്പോൾ തേക്കുതോട്, കോന്നി താഴം ശുദ്ധജല പദ്ധതികൾ പമ്പ് ചെയ്യുവാൻ ഉള്ള വെള്ളവും കുറഞ്ഞു തുടങ്ങി. ഇടക്ക് ചെറിയ മഴ പെയ്തെങ്കിലും ഇതും ആശ്വാസമായില്ല. വരും ദിവസങ്ങളിൽ വരൾച്ച രൂക്ഷമായാൽ വലിയ ജല ക്ഷാമത്തിലേക്ക് ആകും കോന്നിയിലെ മലയോര മേഖല ചെന്നെത്തുക.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....