കോന്നി : വാട്ടര്‍ അഥോറിറ്റി കുടിവെള്ളം ലഭിക്കാതെ വലഞ്ഞിരുന്ന പ്രദേശങ്ങളില്‍ സി പി ഐ മൈലപ്ര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ചു. മൈലപ്ര പതാലിപ്പാറ, ടൗണ്‍ എന്നിവടങ്ങളിലാണ് കുടിവെള്ളം ലഭിക്കാതിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് സി പി ഐ കൈത്താങ്ങായത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ ഇളക്കി മാറ്റിയത് മൂലം ജലവിതരണം മുടങ്ങിയിരുന്നു.
ഇതിനെ തുടര്‍ന്ന് സിപിഐ മൈലപ്ര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍
മുപ്പത്തിലധികം വീടുകളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കുകയായിരുന്നു. സിപിഐ മൈലപ്ര ലോക്കല്‍ സെക്രട്ടറി റ്റി കെ സോമനാഥന്‍നായര്‍, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി എ ജി ഗോപകുമാര്‍, ശശികുമാരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.