സിപിഐയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വാട്ടര്‍ അഥോറിറ്റി കുടിവെള്ളം ലഭിക്കാതെ വലഞ്ഞിരുന്ന പ്രദേശങ്ങളില്‍ സി പി ഐ മൈലപ്ര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ചു. മൈലപ്ര പതാലിപ്പാറ, ടൗണ്‍ എന്നിവടങ്ങളിലാണ് കുടിവെള്ളം ലഭിക്കാതിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് സി പി ഐ കൈത്താങ്ങായത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ ഇളക്കി മാറ്റിയത് മൂലം ജലവിതരണം മുടങ്ങിയിരുന്നു.

ഇതിനെ തുടര്‍ന്ന് സിപിഐ മൈലപ്ര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍
മുപ്പത്തിലധികം വീടുകളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കുകയായിരുന്നു. സിപിഐ മൈലപ്ര ലോക്കല്‍ സെക്രട്ടറി റ്റി കെ സോമനാഥന്‍നായര്‍, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി എ ജി ഗോപകുമാര്‍, ശശികുമാരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...