Wednesday, April 2, 2025 4:01 pm

കെ. ക​രു​ണാ​ക​ര​നെ വി​റ്റ് കാ​ശാ​ക്കി​യ ആ​ളാ​ണ് കെ.സു​ധാ​ക​ര​നെന്ന് മുൻഡ്രൈവർ പ്രശാന്ത് ബാബു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുൻഡ്രൈവർ പ്രശാന്ത് ബാബു. ആരോപണമുന്നയിച്ചത് കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തിലാണെന്നും പ്രശാന്ത് ബാബു പറഞ്ഞു. വനംമന്ത്രിയായിരിക്കെ തന്നെ സുധാകരൻ നിരവധി അഴിമതികൾ നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരനെന്നും പ്രശാന്ത് ബാബു വിമർശിച്ചു. പ്രശാന്ത് ബാബുവിന്‍റെ പരാതിയിൽ സുധാകരനെതിരേ വിജിലൻസ് വിശദ അന്വേഷണത്തിനൊരുങ്ങുന്നതിനിടയിലാണ് പ്രശാന്ത് ബാബുവിന്‍റെ പ്രതികരണം.

കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണം, കെ.കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശിപാർശയാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

കെ.സുധാകരൻ എം.പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്.പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ ; പ്രതി നോബിക്ക് ജാമ്യം

0
കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ കേസിൽ പ്രതി നോബിക്ക്...

ഇന്ന് മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

0
റിയാദ്: ഈദുൽ ഫിത്ർ ദിനമായിരുന്ന ഞായറാഴ്ച രാവിലെ സൗദിയിൽ മലയാളി കുടുംബങ്ങൾ...

പത്തനംതിട്ട വലഞ്ചുഴിയിലെ 14 കാരിയുടെ മരണം ; പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവിൻ്റെ...

0
പത്തനംതിട്ട : പത്തനംതിട്ട വലഞ്ചുഴിയിൽ കഴിഞ്ഞ ദിവസം 14 കാരി...