മലപ്പുറം : മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താൽക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു. കാളികാവ് സ്വദേശി സാദിഖിനെതിരെയാണ് നടപടി. സുഹൃത്തുക്കളോടൊപ്പം ഇയാള്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ വനത്തിൽ ഉല്ലാസയാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് വനംവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉല്ലാസയാത്രയുടെ ദൃശ്യങ്ങൾ ഇവർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ ഉല്ലാസയാത്ര ; താൽക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു
RECENT NEWS
Advertisment