Sunday, March 30, 2025 5:25 pm

നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം ; പ്രവാസികള്‍ക്ക് ഏറെ ആശ്വാസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു

0
മലപ്പുറം: മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ...

ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ

0
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ...

നാഗാലാൻഡിലും മണിപ്പൂരിലും അഫ്‌സ്പ നീട്ടി

0
ന്യൂഡൽഹി: നാഗാലാൻഡിലും മണിപ്പൂരിലും ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട് (അഫ്‌സ്പ)...

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നൽകി

0
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും...