പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോ നാല്‍പ്പതു ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശി സലാം മണ്ഡല്‍ (22) ആണ് പോലീസിന്റെ പിടിയിലായത്.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശ പ്രകാരം ന്യൂഇയര്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ രായമംഗലം തട്ടാംപുറം പടിയില്‍ വച്ച്‌ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പെരുമ്പാവൂരിലെ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.

പോലിസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്. റൂറല്‍ ജില്ലയില്‍ എസ്.പിയുടെ നേതൃത്വത്തില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികള്‍ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 177 കിലോഗ്രാം കഞ്ചാവാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...