ഡ്രൈവിങ് സ്‌കൂൾ സമരം തുടരുന്നു ; സമരം ഗതാഗത മന്ത്രിയുടെ വീടിന് മുന്നിലാക്കാന്‍ മടിയില്ലെന്ന് സിഐടിയു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാറിന്റെ വീടിന് മുന്നിലേക്ക് മാറ്റാന്‍ മടിയില്ലെന്ന് സിഐടിയു. ഒരാഴ്ച വരെ നോക്കും എന്നിട്ടും മന്ത്രി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സമരരീതി മാറ്റാനാണ് ആലോചന. സിഐടിയു സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയത്ത് ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ​ഗ്രൗണ്ടില്‍ വേണമെന്ന നിബന്ധനക്കെതിരെയാണ് ഓൾ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂനിയന്‍ സമരം തുടങ്ങിയത്. ടെസ്റ്റ് ബഹിഷ്ക്കരണ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച യോഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഹാജരാകണമെന്നതിനെ എതിര്‍ത്തതാണെന്ന് സംഘടന പറയുന്നു.

എന്നിട്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഇത് ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പ്രത്യേക താത്പര്യമെന്നാണ് സിഐടിയു ആരോപണം. കാലോചിത മാറ്റങ്ങളെ സംഘടന എതിര്‍ക്കുന്നില്ല. എന്നാല്‍ കേന്ദ്രം കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമഭേദഗതികളെ അപ്പാടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. സമരം തുടരുമ്പോഴും ചര്‍ച്ചക്കുള്ള വാതില്‍ മന്ത്രി ഗണേഷ്കുമാര്‍ തുറന്നിട്ടില്ല. അനാവശ്യസമരമെന്നാണ് മന്ത്രിയുടെ മറുപടി. തുടര്‍ച്ചയായ സമരങ്ങള്‍ കാരണം രണ്ടരലക്ഷത്തോളം അപേക്ഷകരാണ് ലൈസന്‍സ് എടുക്കാനാവാതെ ബുദ്ധിമുട്ടിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...