കൊച്ചി : തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഇതുസംബന്ധിച്ച് സര്‍ക്കാരിനു നോട്ടീസ് അയച്ചു. അടുത്ത ആഴ്ച ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും
കോവിഡ് ലോക്ഡൗണിനു ശേഷം ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലാണെന്നും സര്‍ക്കാര്‍ തങ്ങളുടെ കാര്യം ഗൌനിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിന്‍, സെക്രട്ടറി ജയശങ്കര്‍ വിളക്കപ്പള്ളി എന്നിവര്‍ പറഞ്ഞു.