കോഴിക്കോട് : ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള പരിവാഹൻ സാരഥി വെബ്സൈറ്റ് പണിമുടക്കിയതോ പ്രിന്റൗട്ട് ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. ഫീസടച്ചതിന്റെ പ്രിന്റൗട്ട് ഇല്ലാതെ ആർ.ടി. ഓഫീസുകളിൽ ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കുകയുമില്ല. വൈബ്‌സൈറ്റ് മിക്കദിവസവും തകരാറിലാണെന്ന പരാതിയും വ്യാപകമാണ്. പത്ത് അപേക്ഷകൾ നൽകുമ്പോൾ രണ്ടെണ്ണത്തിന്റെയെങ്കിലും പ്രിന്റൗട്ട് കിട്ടുന്നില്ലെന്ന് ഓൺലൈൻ കേന്ദ്രം നടത്തുന്നയാൾ പറഞ്ഞു. ഇത്തരത്തിൽ അപേക്ഷ പാതിവഴിയിലായവർക്ക് പുതിയ അപേക്ഷ നൽകാനോ, രണ്ടാമത് ഫീസടയ്ക്കാനോ സാധിക്കില്ല. ഇതുകാരണം പലപ്പോഴും അപേക്ഷകർ ഡ്രൈവിങ് സ്‌കൂളുകാരോടും ഓൺലൈൻ സേവനം നൽകുന്നവരും തമ്മിൽ മിക്കപ്പോഴും അടിയാണ്. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്ന് അപേക്ഷകരെ ബോധ്യപ്പെടുത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് പലപ്പോഴും ഡ്രൈവിങ് സ്കൂളുകാർ ചെയ്യുന്നത്. റീപ്രിന്റ് എടുക്കാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും എല്ലായ്‌പ്പോഴും ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. കേന്ദ്രസർക്കാരിന്റെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് വെബ്‌സൈറ്റ്. അതിനാൽ പലപ്പോഴും പരാതിയുമായി ആർ.ടി. ഓഫീസിലെത്തിയാൽ അവിടെനിന്ന് പരിഹരിക്കാൻ കഴിയാത്തസ്ഥിതിയാണ്. ഓഫീസുകളിൽ കിട്ടുന്ന പരാതികൾ മന്ത്രാലയത്തിന്റെ ഡൽഹിയിലെ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നുണ്ടെകിലും വെബ്‌സൈറ്റിൽ നേരിട്ട് നൽകുന്ന പരാതികൾ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണ് പരിഹരിക്കപ്പെടുന്നതെന്ന ആക്ഷേപമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1