Saturday, July 5, 2025 3:36 am

ആധുനിക കൃഷിരീതിയുമായി പത്തനംതിട്ട ; വളപ്രയോഗത്തിന് ഇനി ഡ്രോണ്‍ ; ഒരു ഏക്കറിന് 10 മിനിറ്റ് മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെല്‍കൃഷിക്ക് ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം പത്തനംതിട്ട ജില്ലയില്‍ വളപ്രയോഗം നടത്തി. കൊടുമണ്‍ കൃഷിഭവന്റെ പരിധിയിലുള്ള അങ്ങാടിക്കല്‍ കൊന്നക്കോട് ഏലായിലെ 12 ഏക്കര്‍ സ്ഥലത്താണു വളപ്രയോഗത്തിനു ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചത്.

ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളവും സിങ്ക്, മാംഗനീസ്, മഗ്‌നീഷ്യം, ബോറോണ്‍ എന്നീ സൂക്ഷ്മ പോഷകങ്ങളുമാണു ലായനി രൂപത്തില്‍ ഡ്രോണിലൂടെ തളിച്ചത്. പാടശേഖരത്ത് എല്ലായിടത്തും ഒരുപോലെ തളിക്കാം എന്നതും സ്‌പ്രേ ഉപയോഗിച്ച് തളിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതും ഈ സാങ്കേതിക വിദ്യയിലേക്കു ശ്രദ്ധതിരിയാന്‍ കാരണമായത്. ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിലൂടെ വിളവില്‍ 25 ശതമാനംവരെ വര്‍ധനയാണു പ്രതീക്ഷിക്കുന്നതെന്നു കൊടുമണ്‍ കൃഷി ഓഫീസര്‍ ആദില പറഞ്ഞു. ഏക്കറിന് 500 മുതല്‍ 800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീക്ഷിക്കുന്നത്. ഏക്കറിന് സാധാരണ വിളവായ 2000 കിലോഗ്രാമില്‍ നിന്ന് 2500 മുതല്‍ 2800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീഷിക്കുന്നത്. ഒരു ഏക്കറില്‍ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന് 800-900 രൂപയാണ് ചെലവ്. ഒരു ഏക്കര്‍ ഭൂമിയില്‍ തളിക്കാന്‍ 10 മിനിറ്റ് സമയം മതി.
കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയാണു കൊന്നക്കോട് വിനിലിന്റെ ഉടമസ്ഥതയിലുള്ള 12 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എറണാകുളം കാക്കനാടുള്ള റോവോ നൈസ് എന്ന കമ്പനിയാണു ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തിയത്. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ ഉണ്ടായിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...