ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു ; വഴിതെറ്റി പുഴയിലേക്ക് വീണ് നാല് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: ഗൂഗിൾ മാപ്പ് നോക്കി അടച്ച പാലത്തിലൂടെ വാഹനം ഓടിച്ച് പുഴയിലേക്ക് വീണ് നാല് പേർ മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായ ഒരു കുട്ടിയെ കാണാതായി. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് ബാനസ് നദിയിൽ ഒലിച്ചുപോയത്. ഓ​ഗസ്റ്റ് 26നായിരുന്നു സംഭവം. കദേശം നാല് മാസത്തോളമായി അടച്ചിട്ടിരുന്ന സോമി-ഉപ്രേദ പാലത്തിലൂടെയാണ് ഡ്രൈവർ വാഹനം ഓടിച്ചത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എല്ലാ വഴികളും അടച്ചിട്ടിരുന്നു. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ അടഞ്ഞ പാലത്തിലൂടെ വാഹനം മുന്നോട്ടെടുത്തു. പാതിവഴയിൽ വാഹനം പാലത്തിൽ കുടുങ്ങുകയും ശക്തമായ ഒഴുക്കിൽ നദിയിലേക്ക് മറിയുകയുമായിരുന്നു.

വാനിലുണ്ടായിരുന്നവർ ജനൽച്ചില്ല് തകർത്ത് വാഹനത്തിന്റെ മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടർന്ന് ബന്ധുവിനെ വിളിച്ചു വിവരമറിയിക്കുകയും അവർ പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ച് പേരെ രക്ഷിക്കാൻ സാധിക്കുകയും രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...