കോഴിക്കോട് : മുത്തേരി വട്ടോളി ദേവീക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയില്‍ ഭാസ്ക്കര (55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലില്‍ കുടുങ്ങി ചെളിയില്‍ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നരിക്കുനിയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരന്റെ ഭാര്യ. മക്കള്‍ : അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാര്‍ഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.