മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് ഒതളൂരില്‍ ഓണാവധി ആഘോഷത്തിനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകള്‍ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂര്‍ മേലെപുരക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ മകളാണ് ഷൈനി.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.ഓണം പ്രമാണിച്ച് ഒതളൂരില്‍ സ്വന്തം വീട്ടിലേക്ക് വന്നതാണ് ഷൈനിയും മകളും . ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം ബദനി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മലപ്പുറത്ത് ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment