മലപ്പുറത്ത് ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് ഒതളൂരില്‍ ഓണാവധി ആഘോഷത്തിനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകള്‍ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂര്‍ മേലെപുരക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ മകളാണ് ഷൈനി.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.ഓണം പ്രമാണിച്ച്‌ ഒതളൂരില്‍ സ്വന്തം വീട്ടിലേക്ക് വന്നതാണ് ഷൈനിയും മകളും . ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം ബദനി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...