വലിയപറമ്പ് : മാവിലാകടപ്പുറം പന്ത്രണ്ടില്‍ മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കവ്വായി കായലില്‍ തോണി മറിഞ്ഞ് എം വി ഷിബു (36) ആണ് മരിച്ചത്. കോസ്റ്റ് ഗാര്‍ഡ്, പോലീസ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഒടുവിലാണ് ഷിബുവിന്റെ മൃതദേഹം കണ്ടുകിട്ടിയത്. ശനിയാഴ്‌ച രാത്രിയാണ് കൂട്ടുകാരനുമൊത്ത് ഷിബു തോണിയില്‍ മീന്‍പിടിക്കാന്‍ പോയത്. തോണി മറിഞ്ഞ് പുഴയില്‍ വീണ ഷിബുവിനെ കൂട്ടുകാരന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു
RECENT NEWS
Advertisment