തൊടുപുഴ: രണ്ട് യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (23) , ചങ്ങനാശേരി സ്വദേശി അമൻ ഷാബു (20) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കാഞ്ഞാറിൽ വിവാഹപ്പാർട്ടിക്കെത്തിയതായിരുന്നു ഇവർ. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മലങ്കര ജലാശയത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
RECENT NEWS
Advertisment