റാന്നി : ലഹരി ഉപയോഗം വ്യാപക വിപത്തായി മാറുന്നുവെന്ന് സത് സ്വരൂപാനന്ദ സ്വാമികള്‍. സന്‍മാര്‍ഗ്ഗികാചാരങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് അസാന്‍മിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്ന് സ്വാമി സത് സ്വരൂപാനന്ദ സ്വാമികള്‍ പറഞ്ഞു. റാന്നി അയ്യപ്പ ഭാഗവത മഹാസത്രത്തിനു മുന്നാടിയായി നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം വ്യാപകമായ വിപത്തായി മാറുകയാണ്. കുട്ടികളോട് നേരിട്ട് സംസാരക്കാന്‍ ശ്രമിച്ചാല്‍ അത് മറ്റു വിഷയങ്ങളാക്കും. ഈ സാഹചര്യത്തില്‍ സമൂഹം ലഹരിമുക്‌ത കേരളം എന്ന ബാധ്യത ഏറ്റെടുക്കണം. അതിനുള്ള ശ്രമമാണ് സംത് സംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല കിഴക്കുമുറി നാരയണീയ പാരായണ സമിതിയാണ് ഇന്നലെ പാരായണീയ യജ്ഞം നടത്തിയത്. പതിവ് പോലെ 10 ആം ദിവസവും അന്നദാന യജ്‌ഞം നടന്നു. നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ് അജിത് കുമാര്‍ നെടുംപ്രയാര്, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല, ജനറല്‍ സെക്രട്ടറി ബിജു കുമാര്‍ കുട്ടപ്പന്‍, ആചാര്യ വിജയലക്ഷ്മി, മുന്‍ വാര്‍ഡ് മെമ്പര്‍ അനോജ് കുമാര്‍, സുമതി ദാമോദരന്‍, സാബു പി, ഷിബുലാല്‍, കുളത്തൂര്‍ മുഴി, രാധാകൃഷ്ണന്‍ പെരുമ്പട്ടി, മോഹന ചന്ദ്രന്‍ കാട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]