‘ചാരന്മാർ പിന്നാലെ’ ; ലഹരിവിരുന്നു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

മുംബൈ : നീക്കങ്ങൾ നിരീക്ഷിക്കാൻ ചാരന്മാർ പിന്നാലെയുണ്ടെന്ന് ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസ് അന്വേഷിക്കുന്ന മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ. ക്രൂസ് കപ്പലിൽ റെയ്ഡ് നടത്തി, ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ മുത്ത ജയ്നും ഇതു സംബന്ധിച്ച് മഹാരാഷ്ട്ര പോലീസ് മേധാവിയെ കണ്ടു പരാതി നൽകി.

ചിലർ തന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നതായാണ് വാങ്കഡെയുടെ പരാതിയിൽ പറയുന്നത്. താൻ സ്ഥിരം പോകാറുള്ള അമ്മയെ അടക്കം ചെയ്ത സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ടു പേർ കൈപറ്റിയതായും ഇത് അതീവഗൗരവമുള്ള കാര്യമാണെന്നും വാങ്കഡെ പരാതിയിൽ പറയുന്നു. അതേസമയം ലഹരിമരുന്നു കേസിൽ ആര്യൻ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് താരപുത്രന് ജാമ്യം ലഭിക്കാതെ പോകുന്നത്. ബുധനാഴ്ച നർ‌കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ. ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒൻപതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട എൻസിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എൻസിബിയോട് കോടതി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...