മുംബൈ: തെലുങ്ക് നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയില്‍ നടത്തിയ റെയ്ഡിനിടെ നടിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞദിവസം ബാന്ദ്രയില്‍ ചാന്ദ് ഷെയ്ക് എന്നയാളെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം എ.ഡി എന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിയ ഇടനിലക്കാരനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു
നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഭയന്തറിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് റെയ്ഡ് നടത്തിയത്. 27കാരിയായ ശ്വേത കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.