പത്തനംതിട്ട : സീതത്തോട് ഗുരുനാഥന്‍ മണ്ണില്‍ വ്യാജവാറ്റ് റെയ്ഡിനിടെ പിടികൂടിയ പ്രതിയേയും വാറ്റുപകരണങ്ങളുമായും വന്ന എക്സൈസ് സംഘത്തെ തടഞ്ഞുവെച്ച് ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. പ്രതികളെ രക്ഷിക്കുവാനുള്ള അണിയറനീക്കം കോന്നി എംഎല്‍എ നടത്തുകയാണ്. മുന്‍പ് ഇതേ സ്ഥലത്ത് എക്സൈസ് സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ കേസിലെ പ്രതികളും എംഎല്‍എയുടെ സംരക്ഷണയിലാണ്. ഒളിവില്‍ നിന്നുകൊണ്ട് ജാമ്യം നേടുന്നതിന് എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം പോലീസ് സഹായം ചെയ്തു കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ പ്രചരണം നടത്തുന്ന ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം ജോബി. ടി. ഈശോ എക്സൈസ് സംഘത്തിനെ തടയുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റിനൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നിട്ടും ഇയാളെ കേസില്‍ ഉള്‍പ്പെടുത്താതെ പോലീസ് നാടകം കളിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സിപിഎമ്മിന്റെ അടിമകളെ പോലെയാണ് പോലീസിന്റെ പ്രവര്‍ത്തനം. ഒരേസമയം ലഹരിക്കെതിരെ എന്നു പറയുകയും പ്രചരണം നടത്തുകയും ചെയ്തു കൊണ്ട് വ്യാജവാറ്റ് സംഘത്തെയും കഞ്ചാവ് മാഫിയയേയും താലോലിക്കുന്ന സമീപനമാണ് ജില്ലയിലെ സിപിഎം നടത്തുന്നത്. ഇത് പ്രാദേശികതലത്തിലും അനുവര്‍ത്തിച്ചു വരുന്നു.
നാടിനെ അപകടത്തിലേക്ക് നയിക്കുന്ന വ്യാജവാറ്റ് സംഘത്തെയും മറ്റ് ലഹരി മാഫിയകളേയും അമര്‍ച്ച ചെയ്യുവാനും പോലീസിനും എക്സൈസിനും നേരെ അധികാര തണലില്‍ നിന്നുകൊണ്ട് അക്രമം അഴിച്ചുവിടുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജില്ലയിലെ പോലീസ് എക്സൈസ് അധികാരികള്‍ സന്ധി ചെയ്യാതെ നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]