മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം : മന്ത്രി വീണാ ജോര്‍ജിന്റെ നേൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.

വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം- പ്രദര്‍ശന വിപണനമേള’ മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണം മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കുടുംബശ്രീയുടേതുള്‍പ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സാസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശന മേള തുടങ്ങിയവ സംഘടിപ്പിക്കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ കെ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...