പൊന്നാനി : പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി പ്രധാന ഏജന്‍റ് അറസ്റ്റില്‍. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസല്‍ റഹ്മാനെ (38) യാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര്‍ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമായി ഫൈസലിന്‍റെ ബന്ധു ദില്‍ഷാദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്‍റായ ഫൈസല്‍ റഹ്മാനെ പിടികൂടിയത്. പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂരിന്‍റെയും ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.