ആലപ്പുഴ : കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍.) ജില്ലയ്ക്കനുവദിച്ച അധിക മരുന്നുവിഹിതം രണ്ടുമാസമായിട്ടും ആശുപത്രികളിലെത്തിയില്ല. യഥാസമയം വീതിച്ചുനല്‍കുന്നതില്‍ ജില്ലാ ഡ്രഗ് വെയര്‍ഹൗസ് വീഴ്ചവരുത്തിയതാണ് കാരണം. ആശുപത്രിയധികൃതര്‍ ഫോണില്‍ പരാതിപ്പെട്ടതോടെ ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ ഇടപെട്ടിരുന്നു. എന്നിട്ടും പകുതിയിലേറെ ആശുപത്രികള്‍ക്കു മരുന്നുകിട്ടാനുണ്ട്.
ആന്‍റിബയോട്ടിക്കുകള്‍, കഫ് സിറപ്പുകള്‍, കുട്ടികള്‍ക്കുള്ളവ, ശ്വാസകോശരോഗങ്ങള്‍ക്കുള്ളവ തുടങ്ങിയവെയ്ക്കാണ് ക്ഷാമം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം മുതല്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് കൂടുതല്‍ വിഹിതം അനുവദിച്ചത്. ആശുപത്രികള്‍ ആവശ്യപ്പെട്ടതിന്‍റെ 25 ശതമാനംവരെ ലഭ്യതയ്ക്കനുസരിച്ചു നല്‍കാനായിരുന്നു തീരുമാനം. അതനുസരിച്ച് ജനുവരിയില്‍ ലഭ്യമായ മരുന്നുകളാണു വിതരണം ചെയ്യാത്തതെന്നാണ് ആശുപത്രികളുടെ പരാതി.
സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കുമായാണ് അധികവിഹിതം അനുവദിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ ജില്ലക്ക് പ്രത്യേകമായി ഉത്തരവില്ലെന്നു പറഞ്ഞ് മരുന്നുനല്‍കാന്‍ ആദ്യം ഡ്രഗ് വെയര്‍ഹൗസ് അധികൃതര്‍ തയ്യാറായില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടതോടെ വിതരണം തുടങ്ങിയെങ്കിലും ഏതാനും ആശുപത്രികള്‍ക്കു മാത്രമായി ഒതുങ്ങി. മറ്റാശുപത്രികള്‍ അധികവിഹിതം നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടും സന്ദേശമയച്ചിട്ടും മരുന്നുനല്‍കിയിട്ടില്ല. ജില്ലാ ഡ്രഗ് വെയര്‍ഹൗസിന്‍റെ മാനേജര്‍ തസ്തികയിലാകട്ടെ ആളുമില്ല.
കോവിഡുകാലത്ത് ആശുപത്രികളിലെത്തുന്നവര്‍ കുറവായതിനാല്‍ വിവിധയിനം മരുന്നുകള്‍ കാലാവധി തീര്‍ന്ന് പാഴായിരുന്നു. തുടര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ആശുപത്രികള്‍ 40 ശതമാനത്തോളം കുറച്ചാണ് ആവശ്യപ്പെട്ടത്. വീണ്ടും പാഴായിപ്പോയാല്‍ ഓഡിറ്റിങ്ങില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഭയന്നായിരുന്നു ഇത്. എന്നാല്‍, കോവിഡ് കുറഞ്ഞതോടെ ആശുപത്രികളിലെത്തുന്ന മറ്റുരോഗികളുടെ എണ്ണം കൂടി. ഇതോടെ ആശുപത്രികള്‍ക്കു ലഭിച്ച മരുന്നു തികഞ്ഞില്ല.
നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള മരുന്നുകള്‍ കൃത്യമായെത്തിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കെ.എം.എസ്.സി.എലിനും വീഴ്ചയുണ്ടായി. ആശുപത്രികള്‍ ആവശ്യപ്പെട്ടവ നല്‍കിയെന്നും ബാക്കിയുള്ളവര്‍ക്ക് 15-നകം നല്‍കുമെന്നുമാണ് ജില്ലാ ഡ്രഗ് വെയര്‍ ഹൗസ് അധികൃതര്‍ പറയുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള മരുന്നിന്‍റെ ഓര്‍ഡര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒക്ടോബറില്‍ നല്‍കിയിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണ് ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാറായി. ഏപ്രിലില്‍ത്തന്നെ മരുന്നു കിട്ടുമെന്നാണു പ്രതീക്ഷ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.