വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ തടവുകാരന് ലഹരി മരുന്ന് നല്‍കാന്‍ ശ്രമിച്ച സന്ദര്‍ശകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ തടവുകാരന് ലഹരി മരുന്ന് നല്‍കാന്‍ ശ്രമിച്ച സന്ദര്‍ശകന്‍ പിടിയില്‍. കരുനാഗപ്പിള്ളി വവ്വാക്കാവ് വരവിളയില്‍ തറയില്‍തെക്കേതില്‍ ഇജാസാണ് (38) അറസ്റ്റിലായത്. തടവുകാരന്റെ ആവശ്യ പ്രകാരമാണ് ഇയാള്‍ മാരക ലഹരിമരുന്നായ ബ്രൗണ്‍ഷുഗര്‍ ജയിലിലെത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തടവുകാരുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയതിലൂടെയാണ് സുപ്രധാന വിവരം ലഭിച്ചത്. നാല് കേസുകളിലും കാപ്പ നിയമ പ്രകാരവും വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ചയാളാണ് ലഹരി മരുന്ന് എത്തിച്ച്‌ നല്‍കാന്‍ ശ്രമിച്ചത്. ഇയാള്‍ നേരത്തെ വിയ്യൂര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. തടവുകഴിഞ്ഞ് ഫെബ്രുവരിയിലാണ് ഇജാസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നിറങ്ങിയത്. അതേസമയം, വ്യക്തമായ പദ്ധതിയോടെ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് ജയിലിലേക്ക് കടത്താന്‍ കഴിഞ്ഞത്.

ഇജാസ് തടവുകാരന് നല്‍കാനായി ജയില്‍ അധികൃതര്‍ക്ക് കൈമാറിയ ചെരിപ്പിന്റെ സോള്‍ പൊളിച്ച്‌ ഒളിപ്പിച്ചിരിക്കുകയായിരുന്നു ബ്രൗണ്‍ ഷുഗര്‍. ജയിലില്‍ നിന്നുള്ള തടവുകാരന്‍ ഭാര്യയെ വിളിച്ച തടവുകാരന്‍ കോണ്‍ഫറന്‍സകോള്‍ വഴി ഇജാസിനോട് സംസാരിക്കുകയും ലഹരിമരുന്ന് എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പൊടി വേണമൊന്നായിരുന്നു തടവുകാരന്റെ ആവശ്യം. പുതിയ ചെരുപ്പുമായി എത്താമെന്നായിരുന്നു ഇജാസിന്റെ മറുപടി. പിന്നാലെയാണ് പരിശോധയില്‍ ചെരിപ്പില്‍ ഒളിപ്പിച്ച ലഹരിമരുന്ന് ലഭിച്ചത്. അതിസുരക്ഷാ ജയില്‍ സൂപ്രണ്ട് ബി.സുനില്‍കുമാറിന്റെ പരാതിപ്രകാരം വിയ്യൂര്‍ പോലീസ് ഇജാസിനെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...