5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി എയര്‍ ഇന്ത്യ. 5,000ല്‍ അധികം പൈലറ്റുമാരിലാണ് എയര്‍ ഇന്ത്യ കര്‍ശനമായ ലഹരി പരിശോധന നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലും നിര്‍ബന്ധിത പരിശോധന തുടങ്ങി. ഫുക്കറ്റ്-ഡല്‍ഹി വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. പൈലറ്റുമാരില്‍ പരിശീലന സമയത്തും വിമാന സര്‍വീസിന് ശേഷവും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് വിമാനകമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പൈലറ്റുമാര്‍ക്കിടയില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇതുവരെ ഒരു വര്‍ഷത്തില്‍ 10 ശതമാനം ക്രൂ ജീവനക്കാരില്‍ മാത്രമേ എയര്‍ ഇന്ത്യ ഡ്രഗ് ടെസ്റ്റ് നടത്തിയിരുന്നുള്ളു. എന്നാല്‍ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തെ തുടര്‍ന്ന് കമ്പനി തീരുമാനം കടുപ്പിക്കുകയായിരുന്നു.

ആഗസ്റ്റ് നാലിന് തായ്ലാന്‍ഡിലെ ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ആക്ഷത്തുവെച്ച് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. 137 യാത്രക്കാരും 8 ജീവനക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അക2379 (എയര്‍ബസ് അ320ിലീ) വിമാനമാണ് താഴ്ന്ന് പറന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫലം ഉറപ്പിക്കാനായി നടത്തിയ രണ്ടാമത്തെ പരിശോധനയും പോസിറ്റീവായിരുന്നു. കഞ്ചാവിന് പുറമെ ഇയാള്‍ ഉറക്കഗുളിക കഴിച്ചിരുന്നതായും കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...