Thursday, July 10, 2025 11:02 pm

മ​യ​ക്കു​മ​രു​ന്ന് കടത്ത് കേസ് : പ്ര​തി​ക​ളെ ബ​ഹ്‌​റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: 1,30,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത സു​പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തുടരുകയാണ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ 6,40,000 ദി​നാ​ർ (ഏ​ക​ദേ​ശം 1.7 ദ​ശ​ല​ക്ഷം ഡോ​ള​ർ) മൂ​ല്യ​മു​ള്ള ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ്, മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ത​യാ​റാ​ക്കി​യ പൈ​പ്പു​ക​ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

ഖ​ത്ത​ർ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്. പൈ​പ്പി​ലൊ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ​നി​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ല​ബ​നാ​നി​ൽ​നി​ന്നാ​ണ് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ള്ള​ക്ക​ട​ത്തി​ന് പി​ന്നി​ൽ വ​ലി​യ സം​ഘ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ചേ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യി​ലാ​ക്കാ​നു​ള്ള സം​ഘ​ത്തി​ന്റെ ശ്ര​മം പോ​ലീ​സ് ത​ക​ർ​ത്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​നാ​യി അ​ടു​ത്തി​ടെ സ്റ്റി​ങ് ഓ​പ​റേ​ഷ​നും പോലീ​സ് ന​ട​ത്തി​യി​രു​ന്നു. ഉ​പ​ഭോ​ക്താ​വെ​ന്ന വ്യാ​ജേ​ന ഇ​ട​പാ​ടു​കാ​ര​നെ സ​മീ​പി​ക്കു​ക​യും അ​യാ​ൾ പ​റ​ഞ്ഞ പ​ണം ന​ൽ​കു​ക​യും ചെ​യ്താ​യി​രു​ന്നു സ്റ്റി​ങ് ഓ​പ​റേ​ഷ​ൻ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

0
പത്തനംതിട്ട :  വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ...

പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു

0
പത്തനംതിട്ട : പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട്...

ഇലന്തൂര്‍ ബ്ലോക്കുതല ദേശീയ മത്സ്യകര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്കുതല ദേശീയ മത്സ്യകര്‍ഷക ദിനാചരണം തെക്കേമല ജില്ലാ...

നാടിൻ്റെ വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം ; മന്ത്രി വീണാ ജോർജ്ജ്

0
പുല്ലാട്: നാടിൻ്റെ സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ...